ഫേസ്ബുക് പോസ്റ്റ് | ബൽറാമിനെ പോലീസ് ചോദ്യം ചെയ്തു | Oneindia Malayalam

2018-01-05 1

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എയെ പോലീസ് ചോദ്യം ചെയ്തു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ആയിരുന്നു വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നില്‍ക്കവേയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് വിമര്‍ശനം. കോണ്‍ഗ്രസ്സിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വിവാദം എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളില്‍ പെട്ട് ഉഴലുകയായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയും ബല്‍റാമിന്റെ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ്സിനെതിരെ രംഗത്ത് വന്നിരുന്നു.പോസ്റ്റ് വിവാദമായപ്പോള്‍ അതിന് വിശദീകരണവുമായും ബല്‍റാം രംഗത്തെത്തിയിരുന്നു. ഗൂഢാലോചന കേസ് വേണ്ട വിധത്തില്‍ അന്വേഷിക്കപ്പെട്ടില്ല എന്ന സംശയം ആയിരുന്നു താന്‍ ഉന്നയിച്ചത് എന്നാണ് ബല്‍റാം വിശദീകരിച്ചത്. ഒത്തുതീര്‍പ്പ് എന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബല്‍റാം പറഞ്ഞിരുന്നു.

Videos similaires